Kerala SSLC 2025

Kerala SSLC refers to the Secondary School Leaving Certificate (SSLC) examination conducted by the Kerala State Education Board in the state of Kerala, India. SSLC is a certification obtained by a student after successful completion of their secondary education, usually at the age of 16-18 years.

Kerala SSLC Result 2025 Website Links

Thiruvananthapuram, Wednesday 08.05.2025 നാളെ ഫലം പ്രഖ്യാപനം വരുന്ന എസ് എസ് എൽസി വെബ്ബ് സൈറ്റ് ലിങ്കുകൾ Click here for kerala sslc result 2025 website links

Thiruvananthapuram, Saturday 01.03.2025 കൃത്യമായി 9 മണിക്ക് പരീക്ഷാഹാളിൽ എത്തിച്ചേരുന്ന വിദ്യാർത്ഥികൾക്ക് 9.30 മുതൽ 9:45 വരെയുള്ള കൂൾ ടൈം കഴിഞ്ഞ് പരീക്ഷ സ്വസ്ഥമായി എഴുതി തുടങ്ങാൻ കഴിയുന്നതാണ്. മാർച്ച് മാസത്തിലെ അതികഠിനമായ ചൂടിനെ പ്രതിരോധിക്കാൻ എല്ലാ പരീക്ഷകളും രാവിലെ തുടങ്ങുന്ന രീതിയിലാണ് ഈ വർഷം ക്രമീകരിച്ചിരിക്കുന്നത്. Read more about Kerala SSLC Result 2025 news

Key Details of the SSLC Examination 2025

The Kerala SSLC exam is held annually in the month of March/April, and the results are usually announced in April/May. The SSLC exam assesses students in various subjects such as Mathematics, Science, Social Science, English, and regional languages like Malayalam.

SSLC Paper Valuation 2025

SSLC Answer Paper നോക്കുന്നത് എങ്ങനെ ? Valuation ലിബറൽ ആണോ ? SSLC Exam Mark കുറയ്ക്കുമോ ?

എസ്.എസ്.എൽ.സി ഫലം പ്രഖ്യാപിച്ചു: 99.5 വിജയശതമാനം; 61,449 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ്

തിരുവനന്തപുരം: 2025-ലെ എസ്.എസ്.എൽ.സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്. ആകെ 99.5 ശതമാനം വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വർഷം ഇത് 99.69 ശതമാനമായിരുന്നു

കേരളം, ലക്ഷദ്വീപ്, ഗൾഫ് മേഖലകളിലെ 3,072 സെന്ററുകളിലായി 4,27,020 വിദ്യാർത്ഥികളാണ് ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷ എഴുതിയത്. ഇതിൽ 4,24,583 വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി

• ലക്ഷദ്വീപ്: 9 പരീക്ഷാ കേന്ദ്രങ്ങളിലായി 447 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 428 പേർ യോഗ്യത നേടി. വിജയശതമാനം 95.75 ആണ്. ലക്ഷദ്വീപിലെ നാല് സെന്ററുകൾക്ക് നൂറ് ശതമാനം വിജയമുണ്ട്

• എസ്.എസ്.എൽ.സി പ്രൈവറ്റ് (പുതിയ സ്കീം): 68 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 46 പേർ യോഗ്യത നേടി. വിജയശതമാനം 67.65 ആണ്

• എസ്.എസ്.എൽ.സി പ്രൈവറ്റ് (പഴയ സ്കീം): 6 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 4 പേർ യോഗ്യത നേടി. വിജയശതമാനം 66.67 ആണ്

ജില്ല തിരിച്ചുള്ള ഫലങ്ങൾ:

• റവന്യൂ ജില്ലകളിൽ ഏറ്റവും കൂടുതൽ വിജയശതമാനം കണ്ണൂരിനാണ് (99.87). ഏറ്റവും കുറവ് തിരുവനന്തപുരം ജില്ലയിലാണ് (98.59)

• വിദ്യാഭ്യാസ ജില്ലകളിൽ പാലായും മാവേലിക്കരയുമാണ് വിജയശതമാനം ഏറ്റവും കൂടുതലുള്ളത് (100). വിജയശതമാനം ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല ആറ്റിങ്ങലാണ് (98.28)

എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർ::

ഈ വർഷം ആകെ 61,449 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. കഴിഞ്ഞ വർഷം ഇത് 71,831 വിദ്യാർത്ഥികളായിരുന്നു. മലപ്പുറമാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കിട്ടിയ വിദ്യാഭ്യാസ ജില്ല. ഇവിടെ 4,115 വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. കഴിഞ്ഞ വർഷം ഇത് 4,934 ആയിരുന്നു

മറ്റ് പരീക്ഷാ ഫലങ്ങൾ:

• ടി.എച്ച്.എസ്.എൽ.സി.: 48 കേന്ദ്രങ്ങളിലായി പരീക്ഷ എഴുതിയ 3,055 വിദ്യാർത്ഥികളിൽ 3,039 പേർ യോഗ്യത നേടി. വിജയശതമാനം 99.48 ആണ്. 429 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി

•ടി.എച്ച്.എസ്.എൽ.സി. (എച്ച്.ഐ): 2 കേന്ദ്രങ്ങളിലായി പരീക്ഷ എഴുതിയ 12 വിദ്യാർത്ഥികളും യോഗ്യത നേടി. വിജയശതമാനം നൂറു ശതമാനമാണ്

• എസ്.എസ്.എൽ.സി. (എച്ച്.ഐ): 29 പരീക്ഷാ കേന്ദ്രങ്ങളിലായി പരീക്ഷ എഴുതിയ 207 വിദ്യാർത്ഥികളിൽ 206 പേർ യോഗ്യത നേടി. വിജയശതമാനം 99.51 ആണ്. 31 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി

• എ.എച്ച്.എസ്.എൽ.സി.: തൃശൂർ കേരളകലാമണ്ഡലം ആർട്ട് ഹയർസെക്കന്ററി സ്‌കൂളിൽ നടന്ന പരീക്ഷയിൽ 66 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 66 പേരും യോഗ്യത നേടി. വിജയശതമാനം നൂറ് ശതമാനമാണ്

വിവിധ വിഭാഗങ്ങളിലെ വിജയശതമാനം:

Crowd Content Blog for SSLC Result 2025

നിങ്ങളുടെ സ്കൂളിലെ പരീക്ഷ ഫലപ്രഖ്യാപനത്തിൽ നിങ്ങൾക്കും പങ്കുചേരാം ഈ വർഷം മുതൽ നിങ്ങളുടെ സ്കൂളിലെ പരീക്ഷ ഫലപ്രഖ്യാപനത്തിൽ നിങ്ങൾക്കും പങ്കുചേരാം. നിങ്ങളുടെ സ്കൂളിലെ പരീക്ഷാഫലം നിങ്ങൾക്ക് കിട്ടിയ ഉടൻ തന്നെ ഇവിടെ പ്രസിദ്ധീകരിക്കാനുള്ള സൗകര്യം നിങ്ങൾക്കുവേണ്ടി ഞങ്ങൾ ഈ വർഷം മുതൽ തുടങ്ങിയിട്ടുണ്ട്. Read more about Kerala SSLC Result 2025 Crowd Content Blog

The SSLC certificate is an important document that is required for admission to higher secondary education or vocational courses. It also serves as a proof of age and education qualification for various job applications.

Kerala is known for its high literacy rate, and the SSLC exam is an important part of its education system. The Kerala State Education Board has been implementing various measures to improve the quality of education and ensure that students perform well in the SSLC exam.

Around 4,19,362 students (2,13,801boys) (2,05,561 girls) appeared for the SSLC examination in Kerala in 2025. Total examination centre 2960 (Kerala), Lakshawdeep(9), Gulf(9).

Sharing us is caring Us!
Also you may like